കടലക്കറിയിൽ വിഷം കലർത്തി അച്ഛനെ കൊന്നു; പ്രതിയായ യുവഡോക്ടർ നേപ്പാളിൽവെച്ച് മരിച്ചതായി ബന്ധുക്കൾ
തൃശ്ശൂര്‍: യുവഡോക്ടറെ നേപ്പാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍. അവണൂര്‍ അമ്മാനത്ത് വീട്ടില്‍ മയൂര്‍നാഥി(25)നെയാണ് വെള്ളത്തില്‍ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
മയൂര്‍നാഥിന്റെ അച്ഛന് ശശിധരന് വിഷം കലര്‍ന്ന കടലക്കറി കഴിച്ചതിനെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. വീട്ടില്‍ കടലക്കറിയില്‍ മയൂര്‍നാഥ് വിഷം കലര്‍ത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. കേസില്‍ പ്രതിയായ മയൂര്‍നാഥ് ജയിലില്‍നിന്ന് ഇറങ്ങിയശേഷം പല സ്ഥലങ്ങളിലായിരുന്നു.
നേപ്പാളില്‍ സന്ന്യാസം സ്വീകരിക്കാന്‍ പോയതാണെന്ന് പറയുന്നു. അവിടെ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തി പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. ബന്ധുക്കള്‍ നേപ്പാളില്‍ പോയി മൃതദേഹം സംസ്കരിച്ചു. അമ്മ: പരേതയായ ബിന്ദു.