മംഗളൂരു: നഗരത്തിൽ കെട്ടിട നിർമാണത്തിനിടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് സിറ്റിയിലെ കറങ്കൽപ്പടി ജംക്ഷനിലാണ് ദാരുണ സംഭവം നടന്നത്. ബാഗൽകോട്ട് സ്വദേശി ഭീമേഷ് (25),ബംഗാൾ സ്വദേശി മസ്രിഗുൽ(20) എന്നിവരാണ് കല്ലിനും മണ്ണിനും കോൺക്രീറ്റ് കട്ടകൾക്കുമടിയിൽപെട്ട് ശ്വാസം മുട്ടി മരിച്ചത്.23 കാരനായ ഹനിക്കുൾ എന്ന യുവാവാണ് ഗുരുതര നിലയിൽ ആശുപത്രിയിലുള്ളത്.വിവരമറിഞ്ഞ കദ്രിയിൽ നിന്നും പാണ്ടേശ്വരത്തു നിന്നും എത്തിയ ഫയർ ഫോഴ്സ് ദുരന്തനിവാരണ പ്രവത്തനങ്ങൾ നിർവഹിച്ചു. എം.എൽ.എ വേദവ്യാസ കാമത്തും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.അശാസ്ത്രീയമായ കെട്ടിട നിർമാണമാണ് ദുരന്തത്തിന് വഴിയിട്ടത്.