ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിെന്റ ചുമതലകളെ കുറിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വന്തം പാര്‍ട്ടിയുടെ ചരിത്രം തന്നെ ചോദ്യംചെയ്യപ്പെടാവുന്ന തരത്തിലാണെന്നും സോണിയാഗാന്ധി അത് പരിശോധിക്കണമെന്നും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.
സോണിയാ ഗാന്ധി ദയവായി ഞങ്ങളോട് രാജ്യധര്മ്മത്തെ കുറിച്ച് ഉപദേശിക്കരുത്. നിങ്ങളുടെ പാര്‍ട്ടിയുടെ ചരിത്രത്തിലെ അക്രമങ്ങളും നിയമലംഘനങ്ങളുമെല്ലാം ലളിതമായ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്. വളരെ വൈകാരികമായ സംഭവങ്ങളെ രാഷ്ട്രീയ വത്കരിക്കുന്നതിനെ ബി.ജെ.പി ശക്തമായി അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഡല്‍ഹിയില്‍ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി ഒരുമിച്ചുള്ള സംവാദങ്ങളാണ് വേണ്ടത്. ഈ സാഹചര്യത്തിലും കോണ്‍ഗ്രസ് വിഷയത്തെ രാഷ്ട്രീയ വത്കരിച്ചുകൊണ്ടുള്ള ചര്‍ച്ചകളാണ് നടത്തുന്നതെന്നും രവിശങ്കര്‍ പ്രസാദ് വിമര്‍ശിച്ചു.