മുംബൈ-പൂനെ എക്സ്പ്രസ് വേയില്‍ ബസ് കത്തിയമര്‍ന്നു; 36 യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
മുംബൈ|മഹാരാഷ്ട്രയിലെ മുംബൈ- പൂനെ എക്സ്പ്രസ് വേയില്‍ ബസിന് തീപിടിച്ച് അപകടം. ഇന്ന് രാവിലെ മുംബൈയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന ടൂറിസറ്റ് ബസിനാണ് തീപിടിച്ചത്. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ യാത്രക്കാര്‍ തലനാരിഴയക്ക് രക്ഷപ്പെട്ടു. ടയര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസില്‍ മുപ്പത്തിയാറ് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് യാത്രക്കാരെ ബസില്‍ നിന്ന് ഇറക്കാന്‍ സാധിച്ചു.
അപകട വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനാ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായി കത്തിയമര്‍ന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് എക്സ്പ്രസ് വേയില്‍ ഗതാഗതം തടസപ്പെട്ടു.