മഞ്ചേശ്വരത്ത് ട്രെയിനിന് നേരെ കല്ലേറ്; പെൺകുട്ടിക്ക് പരുക്ക്; അ ന്വേഷണവുമായി അധികൃതർ; പട്രോളിംഗ് ശക്തമാക്കും
മഞ്ചേശ്വരം:മംഗ്ളുറു സെൻട്രൽ – ചെന്നൈ എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. പെൺകുട്ടിക്ക് പരുക്കേറ്റു. മംഗ്ളുറു ബൈകംപാടിയിലെ അഫ്രീന (17) യ്ക്കാണ് പരുക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പൊസോട്ടിലാണ് സംഭവം.
വിവരത്തെ തുടർന്ന് കാസർകോട് റെയിൽവേ പൊലീസ് എസ്ഐ സനൽകുമാർ, മംഗ്ളുറു ആർപിഎഫ് എഎസ്ഐ പ്രമോദ്, അജിത് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. അക്രമികളെ കുറിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
പ്രദേശവാസികൾക്ക് ഇത്തരം സംഭവങ്ങളുടെ ഗൗരവത്തെക്കുറിച്ച് പൊലീസ് സംഘം ബോധവത്കരണവും നടത്തി. പട്രോളിംഗ് ശക്തമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പം മലപ്പുറത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് അഫ്രീനയ്ക്ക് പരുക്കേറ്റത്.