കാസർകോട്: സിഎഎക്ക് അനുകൂലമായി സംസാരിച്ചെന്ന തരത്തിൽ വാർത്ത പ്രചരിച്ചതിനെ തുടർന്ന് പിതാവിന് ഭീഷണിയുണ്ടെന്ന് കാണിച്ച് സമസ്ത ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗവും ഉപ്പിനങ്ങാടി ജമാഅത്ത് പ്രസിഡന്റുമായ ഖാസി ത്വാക്ക് അഹമ്മദിന്റെ മകൻമംഗളൂരു പൊലീസിൽ പരാതി വൽകി. പൗരത്വ നിയമ ഭേദഗതിക്കനുകൂലമായി സംസാരിച്ചുവെന്ന തരത്തിൽസമൂഹത്തി വിദ്വേഷം പരത്തുന്ന യൂ ട്യൂബ് ചാനൽ വാർത്ത നൽകിയതിനെ തുടർന്ന് തന്റെ പിതാവിന്റെ ജീവന് ഭീഷണിയുണ്ടെന്നും വാർത്ത പ്രചരിച്ചതിനെ തുടർന്ന് മുസ്ലിം സമുദായം ഖാസിക്കെതിരായെന്നും മകൻ കെ ഹുസൈൻ മംഗളൂരു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.സമാധാനത്തെക്കുറിച്ചാണ് തന്റെ പിതാവ് സംസാരിച്ചത്. എന്നാൽ, സിഎഎ.ആർഎസ്എസ് അനുകൂലിയായിട്ടാണ് യൂട്യൂബിൽ പ്രസംഗം എഡിറ്റ് ചെയ്ത് വാർത്ത അവതരിപ്പിച്ചത്.ഇത് പുറത്തായതിനെ തുടർന്ന്വധ ഭീഷണികൾ ഉയരുകയായിരുന്നു.. അതുകൊണ്ടാണ് പരാതി കൊടുത്തതെന്നും ഹുസൈൻ വ്യക്തമാക്കി.
ഈയടുത്ത് ഖാസി സഞ്ചരിച്ച കാറിന്റെ ടയർ അള്ള് വെച്ച് പഞ്ചറാക്കിയതതിനെ തുടർന്നാണ് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് പരാതി നൽകിയത്. തന്നെ അപകടപ്പെടുത്താനാണ് കാറിന്റെ ടയറിന് അള്ള് വെച്ചതെന്ന് ഖാസി പൊലീസിനോട് പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് പറഞ്ഞ് ചിലർ വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു.ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന വിദേശികൾ ആപത്താണെന്നും സമാധാനത്തിന് വേണ്ടിയും വരും കാലത്ത ആണവ യുദ്ധമൊഴിവാക്കാൻ ശ്രീലങ്കയെ ഉൾപ്പെടുത്തി അഖണ്ഡഭാരതമെന്ന സങ്കൽപ്പത്തെക്കുറിച്ചുമാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വിവാദപ്രസംഗത്തിൽ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന കേരളത്തിലെ ഭരണ പ്രതിപക്ഷത്തെ ഖാസി രൂക്ഷമായി വിമർശിക്കുന്നുണ്ട്. ഇരുകൂട്ടർക്കും കേന്ദ്ര സർക്കാറിനെ താഴെയിറക്കാനാണ്ആഗ്രഹമെന്നും ഖാസി വിവാദ പ്രസംഗത്തിൽ
പറയുന്നു.
അതേസമയം ഭീഷണിയുടെ ഉറവിടം അന്വേഷിക്കണമെന്നും പോപ്പുലർ ഫ്രണ്ടിനെ കരുവാക്കി നിക്ഷിപ്ത ശക്തികൾ ഭീഷണിപ്പെടുത്തിയതാകാമെന്നും ഫ്രണ്ട് നേതാക്കൾ വ്യക്തമാക്കി