ഒരു സീറ്റും ജയിക്കില്ല എന്നുറപ്പുള്ള മുഖ്യമന്ത്രി ഇ.പി ജയരാജനെ ബലിയാടാക്കുയാണ്; മുഖ്യമന്ത്രിയുടെ പരാമർശത്തിന് പ്രതിപക്ഷനേതാവിന്റെ മറുപടി
മുഖ്യമന്ത്രിയുടെ അറിവോട് കൂടിയാണ് ഇ.പി ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തിരഞ്ഞെടുപ്പിന് മുൻപ് തങ്ങൾ പറഞ്ഞ സിപിഎം-ബിജെപി അവിഹിത ബന്ധം മറനീക്കി പുറത്ത് വരുന്നതാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവിന് എൽഡിഎഫ് കൺവീനറോട് എന്താണ് സംസാരിക്കാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടുമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് യഥാർത്ഥ ശിവന്റെ കൂടെ പാപി കൂടിയാൽ പാപി ചാമ്പലാവുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ മറുപടി. ഒരു സീറ്റും ജയിക്കില്ല എന്നുറപ്പുള്ള മുഖ്യമന്ത്രി ഇ.പി ജയരാജനെ ബലിയാടാക്കുയാണ്. തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ കാരണക്കാരനാക്കി വെറുക്കപ്പെടാൻ വിധിക്കപ്പെട്ടവനാണ് ഇ.പിയെന്നും സതീശൻ ആരോപിച്ചു