യുവസംരംഭകൻ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർകോട്: യുവസംരംഭകനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മുള്ളേരിയ ടൗണിൽ അടുത്തിടെ ആരംഭിച്ച കാർ വാഷിംഗ് ആന്റ് സിറാമിക്സ് കോട്ടിംഗ് സ്ഥാപന ഉടമയായ കീർത്തൻ (27) ആണ് മരിച്ചത്. മുള്ളേരിയ ബെള്ളൂറടുക്കയിലെ പരേതനായ ശ്രീധര- കുസുമ ദമ്പതികളുടെ മകനാണ്. ഇന്നലെ ഉച്ചയോടെ സഹോദരനായ കിരണാണ് കീർത്തനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ആദൂർ പൊലീസ് കേസെടുത്തു.