കാസർകോട്ട് വോട്ടിങിലും വാശി; സീറ്റ് നിലനിർത്താനും തിരിച്ച് പിടിക്കാനും
കാസർകോട്: ഒരുമാസത്തിലധികം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് വീറും വാശിയും ഇന്നു രാവിലെ നടന്ന വോട്ടിങ്ങിലും തെളിഞ്ഞുനിന്നു. സംസ്ഥാന പിറവിക്ക് ശേഷം നടന്ന 16 ലോകഭാ തെരഞ്ഞെടുപ്പുകളിൽ 12 ലും കാസർകോട് ലോക്സഭാ മണ്ഡലം ഇടതിനൊപ്പമായിരുന്നു. 1957 ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ മാത്രമല്ല, തുടർച്ചയായി നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലിനൊപ്പം കാസർകോട് നിന്നു. തുടർന്ന് മൂന്നുതവണ എം രാമണ്ണറൈ കാസർകോട് എംപിയായി. അതിനുശേഷം മൂന്ന് തവണ ടി ഗോവിന്ദനും 3 തവണ പി കരുണാകരനും കാസർകോടിനെ പ്രതിനിധീകരിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ രണ്ടു തവണയും ഐ രാമറൈ ഒരുതവണയും നിലവിലെ എംപി രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ തിരഞ്ഞെടുപ്പിലും കാസർകോട് നിന്ന് വിജയിച്ചു. രാജ്മോഹന്റെ രണ്ടാം ഊഴത്തിൽ കാസർകോട് ആരെ സ്വീകരിക്കുമെന്ന് കാണാനിരിക്കുന്നു.