പാട്നയില്‍ ഹോട്ടലില്‍ തീപ്പിടുത്തം ; ആറു പേര് മരിച്ചു
പാട്ന; പാട്നയില്‍ ഹോട്ടലിലുണ്ടായ തീപ്പിടുത്തത്തില്‍ ആറ് പേര് മരിച്ചു. പാട്ന ജംഗ്ഷന് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് വ്യാഴാഴ്ച തീപ്പിടുത്തമുണ്ടായത്. ഹോട്ടലില്‍ കുടുങ്ങയ ഇരുപതോളം പേരെ പുറത്തെത്തിച്ചു. സിലണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് കരുതുന്നതായി അഗ്നി രക്ഷാ സേന ഉദ്യോഗസ്ഥര്‍ അറിയിച്ചു. തീ നിയന്ത്രണ വിധേയമാണെന്നും കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു