വിദ്വേഷ പരാമർശം; മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ, തിങ്കളാഴ്ച മറുപടി നൽകാൻ നിർദേശം
ന്യൂഡൽഹി: വിദ്വേഷ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പരാമർശത്തിലാണ് വിശദീകരണം തേടിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിക്കകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ അറിയിക്കുന്നത്.