ഒരു മണിക്കൂറിൽ ആറ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി പാക്കിസ്താനി യുവതി
ഇസ്ലാമാബാദ്: ഒരു മണിക്കൂറിൽ ആറു കുഞ്ഞുങ്ങൾക്ക് പാക്കിസ്താനി യുവതി ജന്മം നൽകി. അത്യപൂർവ്വ പ്രസവത്തിൽ നാല് ആൺ കുഞ്ഞുങ്ങൾക്കും രണ്ട് പെൺകുഞ്ഞുങ്ങൾക്കുമാണ് 27കാരിയായ യുവതി ജന്മം നൽകിയത്. പാക്കിസ്താൻ ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയാണ് വാർത്ത പുറത്ത് വിട്ടത്. കുഞ്ഞുങ്ങളെല്ലാം ഇൻക്യുബേറ്ററിലാണിപ്പോൾ. മാതാവിന് ചില സങ്കീർണ്ണതകൾ ഉണ്ടായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. യുവതിയുടെ ആദ്യപ്രസവമാണ്. റാവൽപിണ്ടി സ്വദേശിനിയാണ് യുവതി.