കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തിരുവനന്തപുരം|ലോക്സഭ തിരഞ്ഞെടുപ്പിന് കേരളം സുസജ്ജമെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. കള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. വീട്ടിലെ വോട്ടിനിടെയുണ്ടായ കള്ളവോട്ട് പരാതികളില്‍ ഉടനടി നടപടി എടുത്തുവെന്നും ഈ നടപടി മുന്നറിയിപ്പായി കാണണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. നിശബ്ദ പ്രചാരണ വേളയില്‍ സാമൂഹിക മാധ്യമങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തുമെന്നും സഞ്ജയ് കൗള്‍ പറഞ്ഞു. ചട്ടലംഘന പരാതികളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.