തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. എയർ ഫ്രയറിന്റെ മെറ്റൽ ഡിസ്കിനുളളിൽ ഒളിപ്പിച്ചു കടത്തിയ ഒന്നേകാൽ കിലോ 24 കാരറ്റ് സ്വർണ്ണമാണ് പിടിച്ചത്. കുളത്തുപ്പുഴ സ്വദേശി അജ്മൽ ഖാനാണ് ഡിസ്ക് രൂപത്തിൽ സ്വർണ്ണം കാസ്റ്റ് ചെയ്ത് കടത്താൻ ശ്രമിച്ചത്.
അബുദാബി തിരുവനന്തപുരം എയർ ഇന്ത്യ എക്പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. പിടിച്ചെടുത്ത സ്വർണ്ണത്തിന് 51 ലക്ഷം വിപണി മൂല്യമുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടുമറ്റൊരു കേസിൽ ജ്യുസറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 350 ഗ്രാം സിലണ്ടർ രൂപത്തിലുള്ള സ്വർണ്ണവും കാസർകോട് സ്വദേശിയായ മുഹമ്മദ് കുഞ്ഞിയിൽ നിന്നും പിടികൂടി. ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു. 15 ലക്ഷം രുപയുടെ സ്വർണ്ണമാണ് കടത്താൻ ശ്രമിച്ചത്.
ഡെപ്യൂട്ടി കമ്മിഷണർ എൻ.പ്രദീപ്, അസിസ്റ്റന്റ കമ്മീഷണർ എസ്.ബി.അനിൽ, സൂപ്രണ്ടുമാരായ പി.രാമചന്ദ്രൻ, മനോജ്.പി, ആൻസി, ശശി, ഇൻസ്പെക്ടർമാരായ വിശാഖ്, മേഘ, ശ്രീ ബാബു, ഗോപി പ്രശാന്ത്, ഗുൽഷൻ, അമൻ എന്നീ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷണത്തിൽ പങ്കെടുത്തത്.