കാസർകോട് മൂന്നു കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റിൽ
കാസർകോട്: നിർമ്മാണ തൊഴിലിനെത്തി പ്രായ പൂർത്തിയാകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച
അതിഥി തൊഴിലാളി പോക്സോ പ്രകാരം അറസ്റ്റിൽ. ആസാം സ്വദേശിയും ഏതാനും മാസങ്ങളായി കാസർകോട്ട് താമസിച്ച് റിംഗ് നിർമ്മാണ തൊഴിലെടുത്ത് വരികയായിരുന്ന സഹാബുദ്ദീൻ (32) ആണ് വനിതാ പൊലീസിന്റെ പിടിയിലായത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇയാൾ കാസർകോട്ടെത്തിയത്. അതിന് ശേഷം കിണറുകൾക്ക് ഉപയോഗിക്കുന്ന റിംഗുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരികയായിരുന്നു. ഇതിനിടയിൽ ജോലിക്ക് പോയ സ്ഥലങ്ങളിലെ കുട്ടികളെ പാട്ടിലാക്കി പീഡിപ്പിക്കുകയായിരുന്നുവത്രെ. പീഡനത്തിന് ഇരയായ കുട്ടികൾ പരാതിയുമായി രംഗത്ത് വന്നതോടെയാണ് പൊലീസ് പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്.