ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് ഒളിപ്പിച്ച 474.51 ഗ്രാം സ്വർണം പിടികൂടി;മലപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: ചോക്ലേറ്റ് സമ്മാനപ്പെട്ടിയില്‍ സ്വര്‍ണം ഒളിപ്പിച്ച യാത്രക്കാരന് പിടിയില്‍. ദുബായില്‍ നിന്ന് കൊച്ചിയിലെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാനാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 474.51 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
മുജീബ് റഹ്മാനെ ദേഹപരിശോധന നടത്തിയപ്പോഴാണ് ഗുളിക രൂപത്തിലുള്ള 212.78 ഗ്രാം കണ്ടെടുത്തത്.തുടര്‍ന്ന് ചോക്ലേറ്റ് സമ്മാനപ്പെട്ടിയുടെ അകത്ത് നിന്ന് 261.73 ഗ്രാം തൂക്കമുള്ള സ്വര്‍ണം കലര്‍ന്ന പേപ്പര്‍ ഷീറ്റുകളും കസ്റ്റംസ് കണ്ടെടുക്കുകയായിരുന്നു.