നിരവധി കേസുകളിൽ പ്രതിയായ മഹേഷ് ബട്ടംപാറക്കെതിരെ കാപ്പ ചുമത്തി
കാസർകോട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി. കാസർകോട്, കൂഡുവിലെ മഹേഷ് എന്ന മഹേഷ് ബട്ടംപാറക്കെതിരെയാണ് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തിയത്. മഞ്ചേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത കവർച്ച കേസിൽ പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ റിമാന്റിലാണ് മഹേഷ്. പൊലീസ് ജയിലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ നിരവധി ക്രിമിനലുകൾക്കെതിരെ പൊലീസ് നേരത്തെ കാപ്പ ചുമത്തിയിരുന്നു. ഇവരിൽ പലരും ജില്ലയിൽ പ്രവേശിക്കാതിരിക്കുന്നതിനാണ് പൊലീസ് നടപടി. വിവിധ വാറന്റു കേസുകളിൽ പിടികിട്ടാപ്പുള്ളികളായവർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.