നീലേശ്വരം സ്വദേശി അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
കാസർകോട്: നീലേശ്വരം നിടുങ്കണ്ട സ്വദേശി യുഎഇ അൽ ഐനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി (52) യാണ് മരിച്ചത്. അൽഐൻ ഐഎസ്സി മെമ്പറും മലയാളി സമാജം പ്രവർത്തകനുമായിരുന്നു. വക്കീൽ ഓഫീസിലായിരുന്നു ജോലി. 2 വർഷം മുമ്പാണ് നാട്ടിൽ വന്നു പോയത്. സി.കെ. മൊയ്തുവിന്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷൈമ മുഹമ്മദ് (പയ്യന്നൂർ). മക്കൾ: ഷമ്മാസ് (അരിമല ഹോസ്പിറ്റൽ, കാഞ്ഞങ്ങാട്) സൽമാൻ (ജപ്പാൻ), സഹദ് (വിദ്യാർത്ഥി) സഹോദരങ്ങൾ: റാബിയ, അഷ്റഫ്, നസീമ.