ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നു; കർശന നിയമനടപടിയെന്ന് ജില്ലാ കളക്ടർ
കാസർകോട്: ലോക്സഭാ മണ്ഡലത്തിൽ ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന വിധത്തിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും കാസർകോട് പാർലിമെന്റ് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ഈ ശബ്ദ സന്ദേശം സംബന്ധിച്ച് ഫോറൻസിക് പരിശോധനനടത്തി കണ്ടെത്തുന്നതിന് ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. കാസർകോട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എല്ലാം സുതാര്യമാണെന്നും ഇവിഎം കമ്മീഷനിംഗ് സംബന്ധിച്ച് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ വിശ്വസിക്കരുതെന്നും കളക്ടർ പറഞ്ഞു.