ബെംഗളൂരു പാർക്കിൽ ഇരട്ടക്കൊല; 25 കാരിയായ മുൻകാമുകിയെ യുവാവ് കുത്തിക്കൊന്നു; പിന്നാലെ യുവതിയുടെ അമ്മ യുവാവിനെ കല്ലുകൊണ്ടിടിച്ചു കൊന്നു
ബെംഗളൂരു നഗരത്തെ ഞെട്ടിച്ച രണ്ട് കൊലപാതങ്ങളാണ് കഴിഞ്ഞദിവസം നടന്നത്. ബംഗളൂരു
സ്വദേശികളായ അനുഷ, കാമുകൻ സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട്
നാലരയോടെയാണ് സംഭവം. 46കാരനായ സുരേഷും അനുഷയും തമ്മിൽ ദീർഘകാലമായി
പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാനും തീരുമാനിച്ചിരുന്നു. എന്നാൽ
വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് അനുഷ പിന്നീടാണ് അറിഞ്ഞത്. ഇതോടെ
ബന്ധത്തിൽ നിന്നും അനുഷ പിൻമാറി. ഇതോടെയാണ് സുരേഷ് ഇവരെ ഉപദ്രവിക്കാൻ
തുടങ്ങിയത്. തന്നിൽ നിന്ന് യുവതി അകലുന്നുണ്ടോ എന്ന സംശയത്തെ തുടർന്ന്
പാർക്കിലെത്തിയ യുവതിയുമായി സുരേഷ് കലഹിച്ചിരുന്നു. ഇരുവരും തമ്മിൽ
വാക്കേറ്റമുണ്ടായതായി ദൃക്സാക്ഷി പറയുന്നു. ഇതിനിടയിൽ കത്തിയെടുത്ത് ഇയാൾ
കുത്തുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ ഗീത സംഭവം നടക്കുമ്പോൾ പാർക്കിന്
സമീപമുണ്ടായിരുന്നു. ഇത് കണ്ട് നിലവിളിച്ച് ഓടിവന്ന ഗീത, താഴെക്കിടന്ന ഒരു സിമന്റ്
കട്ടയെടുത്ത് ഇയാളുടെ തലയ്ക്കിടിയ്ക്കുകയായിരുന്നു. നെഞ്ചത്തും വയറ്റിലും ആഴത്തിൽ
കുത്തേറ്റ അനുഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.