ഒളിപ്പിച്ചത് മൂന്ന് ക്യാപ്സ്യൂളുകൾ; കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യാത്രക്കാരൻ പിടിയിൽ
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 864 ഗ്രാം സ്വര്‍ണം പോലീസ് പിടിച്ചെടുത്തു. പെരിന്തല്‍മണ്ണ നെമ്മിനി സ്വദേശി അബ്ദുള്‍റഹീം(38)ല്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച രാവിലെ 6.30-ന് ഷാര്‍ജയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുള്‍ റഹീം കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്സ്യൂളുകളാക്കിയാണ് പ്രതി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് ആഭ്യന്തരവിപണയില്‍ 60 ലക്ഷത്തോളം രൂപ വിലവരുമെന്നും ഇത് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.