17 വയസുകാരൻ വീടിനടുത്തെ തോടിന്റെ കരയിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: കോഴിക്കോട് പുതുപ്പാടി അടിവാരത്ത് 17 വയസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തി. അടിവാരം മേലെ പൊട്ടികൈയിൽ ഷാനവാസിൻ്റെ മകൻ ഷാഹിദിനെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള തോടിന്റെ കരയിലെ മരത്തിലാണ് 17 കാരനെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.