ശ്രദ്ധിക്കുക; ദേശീയ പാത നുള്ളിപ്പാടി മുതൽ പുതിയ ബസ്സ്റ്റാന്റ് വരെ നാളെ പൂർണ്ണമായും അടച്ചിടും; വാഹനങ്ങളെ വഴി തിരിച്ചു വിടും
കാസർകോട്: നുള്ളിപ്പാടി അയ്യപ്പക്ഷേത്രം മുതൽ കാസർകോട് പുതിയ ബസ് സ്റ്റാന്റ് വരെ ദേശീയ
പാത പൂർണ്ണമായി അടച്ചിടും. ഏപ്രിൽ 17ന് രാത്രി 9 മണി മുതൽ 18ന് രാവിലെ 7.30മണി
വരെയായിരിക്കും ദേശീയ പാത അടച്ചിടുകയെന്ന് ദേശീയ പാത ആറുവരിയാക്കുന്ന പ്രവൃത്തി
നടത്തുന്ന ഊരാളുങ്കൽ സൊസൈറ്റി അധികൃതർ അറിയിച്ചു. കാസർകോട് ഫ്ളൈ ഓവർ
നിർമ്മാണത്തിന് വേണ്ടിയാണ് പാത അടച്ചിടുന്നത്. മേൽപ്പാലത്തിന്റെ എ-2.പി.28 സ്മാൻ
കോൺക്രീറ്റ് ചെയ്യുന്നതിനാണ് ക്രമീകരണം. കോൺക്രീറ്റ് പ്രവൃത്തിക്ക് അവശ്യമായ ബൂം പമ്പ്
ഉൾപ്പെടെയുള്ള ഹെവി മെഷിനറികൾ ഇരുഭാഗത്തുമുള്ള സർവ്വീസ് റോഡിൽ നിർത്തിയിടേണ്ടി
വരുന്നതിനാലാണ് ദേശീയ പാത അടച്ചിടുന്നതെന്ന് കമ്പനി അധികൃതർ അറിയിച്ചു. കാഞ്ഞങ്ങാട്-
മംഗളൂരു റൂട്ടിൽ പോകുന്ന വാഹനങ്ങൾ കെ.എസ്.ടി.പി റോഡ് വഴിയും കാസർകോട്
നഗരത്തിനും ചെങ്കളക്കും ഇടയിലുള്ള വാഹനങ്ങൾ മധൂർ റോഡ്. ചൗക്കി ഉളിയത്തടുക്ക വഴി
തിരിച്ചു വിട്ടതായും അധികൃതർ അറിയിപ്പിൽ പറഞ്ഞു.