ആദായ നികുതി വകുപ്പ് റെയ്ക്ക് ശക്തമാക്കി; ബി.ജെ.പി എം.എൽഎയുടെ സഹായിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 1.20 കോടി രൂപയും 100 പവൻ സ്വർണാഭരണങ്ങളും
ബി.ജെ.പി എം.എൽഎ ബൈരതി ബസവരാജിന്റെ സഹായിയുടെ വീട്ടിൽ നിന്ന് 1.20 കോടി രൂപയും 100 പവൻ സ്വർണാഭരണങ്ങളും ആദായ നികുതി ഉദ്യോഗസ്ഥർ പിടികൂടി. കർണാടകയിലെ കെആർ പുരം എംഎൽഎ ആയ ബൈരതിയുടെ പിഎ മഞ്ജുനാഥിന്റെ മരുമകനും കൃഷ്ണഗിരിയിലെ ക്രഷർ യൂണിറ്റ് ഉടമയുമായ ലോകേഷ് കുമാറിന്റെ വീട്ടിൽ നിന്നാണ് കണക്കിൽപ്പെടാത്ത തുകയും ആഭരണങ്ങളും പിടിച്ചെടുത്തത്.
മാർച്ച് 28 ന് ബംഗളൂരുവിൽ നിന്ന് ഹൊസൂരിലേക്ക് പോകുമ്പോൾ ഇയാളുടെ കാർ ഇലക്ഷൻ ഫ്ളയിംഗ് സ്ക്വാഡ് റെസ്സ് ചെയ്തിരുന്നു. അന്ന് ഇയാളുടെ പക്കൽ നിന്ന് 10 ലക്ഷം രൂപ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. ഫ്ളയിങ് സ്വാഡ് നൽകിയ വിവരത്തെ തുടർന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണവും ആഭരണങ്ങളും കണ്ടെത്തിയത്. കർണാടകയിൽ ബിഎസ് യെദ്യുരപ്പയുടെയും ബസവരാജ് ബൊമ്മയുടെയും നേതൃത്വത്തിലുള്ള മന്ത്രിസഭകളിൽ മന്ത്രിയായിരുന്ന ബൈരതി ബസവരാജിന്റെ അടുത്ത അനുയായിയാണ് ലോകേഷ്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ പഴയ ബസ് സ്റ്റാൻഡ്
സീതാറാം നഗർ ജലകണ്ഠേശ്വരർ നഗറിലെ വീട്ടിലാണ് റെയ് നടന്നത്.