കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം ആറ്റിൽ കുളിക്കാൻ ഇറങ്ങിയ 19കാരൻ മുങ്ങി മരിച്ചു. കല്ലമ്പലം നാവായിക്കുളത്തെ വൈഷ്ണവ് ആണ് മരിച്ചത്. പള്ളിക്കൽ പകൽക്കുറി ആറ്റിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ നാല് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കരയ്ക്ക് എത്തിച്ചശേഷം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിയായിരുന്നു വൈഷ്ണവ്.