അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ; പിടിയിലായത് ബായാർ സ്വദേശി
കാസർകോട്: അന്തർ സംസ്ഥാന കുറ്റവാളിയായ മഞ്ചേശ്വരം, ബായാർ സ്വദേശിയെ കർണ്ണാടക,
വിട്ള പൊലീസ് അറസ്റ്റ് ചെയ്തു. ബായാർ, ബായാർ പദവ് കാൻപർ കോളനിയിലെ ഇബ്രാഹിം മുസമ്മിൽ എന്ന മുസമ്മിൽ (28) ആണ് പിടിയിലായത്. ഇയാൾക്കെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ ഒരു കേസും വിട്ളയിൽ രണ്ടും പുത്തൂർ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തും ഓരോ കേസുകളുമുണ്ട്. കുമ്പളയിലും കളവു കേസുള്ളതായി പൊലീസ് പറഞ്ഞു. വിട്ളയിലെ ഒരു കളവു കേസിൽ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുസമ്മലിനെ പുത്തൂർ പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയത്.