കാസർകോട് സ്വദേശി ഡോ. മുനീറിന് അമേരിക്കൻ ഗവണ്മെന്റിന്റെ 22 കോടിയോളം രൂപയുടെ ഗവേഷണ ഗ്രാന്റ്
കാസർകോട് : മലയാളി ശാസ്ത്രജ്ഞനും അസ്സോസിയേറ്റ് പ്രൊഫസറുമായ ഡോ. മുനീറിന് അമേരിക്കൻ ഫെഡറൽ ഗവണ്മെന്റിന്റെ നാഷണൽ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ 2.7 ദശലക്ഷം ഡോളർ (22 കോടി രൂപയിൽ അധികം) ഗവേഷണ ഗ്രാന്റ് ലഭിച്ചു. R21, 201 വിഭാഗത്തിലുള്ള ഗവേഷണ പ്രൊജക്റ്റായാ തലച്ചോർ ക്ഷതത്തിനുള്ള പെപ്റ്റൈഡ് തെറാപ്പിക്കാണ് ധന സഹായം ലഭിച്ചത്. ന്യൂ ജെർസിയിലെ ഹാക്കൻസാക്ക് മരിഡിയന് ഹെൽത്ത് ജെ ഫ് കെ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ സീനിയർ സയന്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് മുനീർ. 4 വർഷത്തെ പ്രയത്നത്തിനാണ് അംഗീകരം ലഭിച്ചതെന്നും ഇത് തലച്ചോർ ക്ഷത മേഖലയിൽ ഒരു വഴിത്തിരിവായിരിക്കുമെന്നും ഇത് കൊണ്ട് തന്റെ ഗവേഷണശാല വികസിപ്പിക്കാനും പുതിയ ഗവേഷകരെ നിയമിക്കാനും പരിശീലനം നൽകാനാകുമെന്നും ഡോ. മുനീർ പറഞ്ഞു. കാസർകോട് മംഗൽപാടി സ്വദേശിയാണ്. യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്ക മെഡിക്കൽ സെന്ററിലും ഫിലാഡൽഫിയയിലെ ടെംപിൾ യൂണിവേഴ്സിറ്റി യിലും പോസ്റ്റ് ഡോക്ടറൽ ഗവേഷണം ചെയ്തിട്ടുണ്ട്. കാസർകോട് ഗവണ്മെന്റ് കോളേജിൽ നിന്ന് ബി എസ് സി സുവോളജി, കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ്സി ബയോടെക്നോളജി, പിഎച് ഡി മോളിക്യൂലർ ബയോളജി എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. നിരവധി ഗവേഷണ ഗ്രന്ഥങ്ങളിൽ എഡിറ്റോറിയൽ മെമ്പർ ആയ ഇദ്ദേഹം 50 ലേറെ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.