ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
ബെൽത്തങ്ങാടി ഹളേക്കോട് സമീപം ഇരുചക്രവാഹനവും പിക്കപ്പും തമ്മിൽ ഉണ്ടായ
അപകടത്തിൽപ്പെട്ട പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ലൈല ഗ്രാമത്തിലെ
രാഘവേന്ദ്ര നഗറിലെ തൗഷിഫിന്റെ മകൻ തൗഫീഖ് (17) ആണ് മംഗളൂരുവിലെ ആശുപത്രിയിൽ
വച്ച് മരിച്ചത്. ഗുരുവായനകെരെയിൽ നിന്ന് ബെൽത്തങ്ങാടിയിലേക്ക് പോവുകയായിരുന്ന ബൈക്കിൽ പിക്കപ്പ് ഇടിക്കുകയായിരുന്നു. കൂട്ടിയിടിയെത്തുടർന്ന് ബൈക്ക് റോഡിൽ മറിഞ്ഞു.
ബൈക്കിലുണ്ടായിരുന്ന പുരുഷോത്തമ(19)യും തൗഫീഖും റോഡിൽ തലയിടിച്ച് വീണു. ബൈക്കോടിച്ച പുരുഷോത്തമ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ തൗഫീഖിനെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് തൗഫീഖ് മരിച്ചത്.