അന്തര്‍സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ രണ്ടുപേര്‍ ഇടുക്കിയില്‍ പിടിയില്‍
കട്ടപ്പന: കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നും വന്‍തോതില്‍ ഇടുക്കിയില്‍ മദ്യമെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. തൈകലക്കാട്ടില് തൊപ്പിപ്പാള രാജേഷ് (43), മലപ്പുറം പാണ്ടിക്കാട് ആമപ്പാറേക്കല് ശരത് ലാല്‍ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 100 ലിറ്റര്‍ വിദേശമദ്യം പിടികൂടി.
ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ. എന്‍.സുരേഷ് കുമാര്‍, എസ്.ഐ. സുനേഖ് ജെയിംസ് തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.