പിലിക്കോട് :പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ താല്‍ക്കാലിക ജീവനക്കാരിയെ കയറിപ്പിടിച്ച് അപമാനിച്ച തോട്ടം തൊഴിലാളി കര്‍ണ്ണാടക മംഗളൂരുവിലെ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍. കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ തൊഴിലാളി മടിവയയിലെ പി.സന്തോഷ് കുമാറാണ് 34,സഹജീവനക്കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് പിറകില്‍നിന്ന് കയറിപ്പിടിച്ച് അപമാനിച്ചത്.ഫെബ്രുവരി 11നാണ് സംഭവം നടന്നത്.ജീവനക്കാിയെ അപമാനിച്ചതിനു പിന്നാലെ സന്തോഷ്കുമാറിനെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു.ജീവനക്കാരിയുടെ പരാതിയില്‍ ചന്തേരപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് പ്രതി ഒളിവില്‍പോയത്.5 വര്‍ഷമായി തോട്ടത്തില്‍ ജോലിനോക്കുന്നസന്തോഷ് കുമാര്‍ സമാനമായ രീതിയില്മറ്റൊരു ജീവനക്കാരിയെയും മുമ്പും അപമാനിച്ചിട്ടുണ്ട്.ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഇയാളെ സംഭവത്തിന്റെ പേരില്‍ സംഘടനയില്‍നിന്നും പുറത്താക്കിയിരുന്നു.ചീമേനി സ്വദേശിയായ യുവാവ് മടിവയലിലാണ് താമസിക്കുന്നത്.ഒളിവിലായ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.കോണ്‍ഗ്രസ് അനുഭാവിയായ യുവാവിനെ ചിലര്‍ സംരക്ഷിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്.ഇവരുടെ സഹായത്തോടെയാണ് സന്തോഷ് കുമാര്‍ രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുന്നത്.