മോഷ്ടാക്കൾ ആദ്യം എത്തിയത് കാസർകോട്ട്; സർവ്വീസ് സെന്ററിലെ കാർ കവർച്ച; കൊലക്കേസ് പ്രതിയടക്കം 3 പേർ അറസ്റ്റിൽ
കണ്ണൂർ: സർവ്വീസ് സെന്ററിൽ നിന്ന് കാർ കവർന്ന കേസിൽ കൊലക്കേസ് പ്രതിയടക്കം മൂന്നു പേർ അറസ്റ്റിൽ. എറണാകുളം, കോതമംഗലം, നെല്ലാളി, മുഹമ്മദ് ഫൈസൽ (22) കുറുമുള്ളുചാലിൽ മുന്ന എന്ന കെ.എൻ രാഹുൽ (28), മാരിപ്പാറ, കണ്ണങ്കാറിയിലെ ആകാശ് എന്ന കരിങ്ങ് ആകാശ് (24) എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ കൈലാസനാഥനും സംഘവും അറസ്റ്റു ചെയ്തത്. മാർച്ച് മാസം 4 ന് പുലർച്ചെ കണ്ണൂർ കുറുവപ്പാലത്തെ സർവ്വീസ് സെന്ററിൽ നിന്നു കാർ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സംഘം എറണാകുളത്ത് എത്തി അറസ്റ്റ് ചെയ്യുന്നതിനിടയിൽ പൊലീസ് സംഘത്തെ കടിച്ചുപരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സംഭവ ദിവസം കാസർകോട്ട് കവർച്ച നടത്താനാണ് സംഘം ആദ്യം എത്തിയത്. അതിനുള്ള അവസരം ലഭിക്കാത്തതിനെത്തുടർന്ന് നാഷണൽ പെർമിറ്റ് ലോറിയിൽ കയറിയാണ് പ്രതികൾ കണ്ണൂരിലെത്തിയതെന്നു പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികൾ കൊലപാതകം, വധശ്രമം, മയക്കുമരുന്ന് കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.