പാലക്കാട്ട് വീട് കുത്തിത്തുറന്ന് മോഷണം; കവര്‍ന്നത് 17 പവന് സ്വര്‍ണം
പാലക്കാട്: മാത്തൂര്‍ തണ്ണീരങ്കാട് വീട് കുത്തിത്തുറന്ന് 17 പവന് സ്വര്‍ണം കവര്‍ന്നു. തണ്ണീരങ്കാട് വീട്ടില്‍ സഹദേവന്-ജലജ ദമ്പതിമാരുടെ വീട്ടിലാണ് മോഷണം നടന്നത്.
ചൊവ്വാഴ്ച വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയതെന്ന് പോലീസ് പറഞ്ഞു. കുഴല്‍മന്ദം പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.