കാഞ്ഞങ്ങാട്:കോടികളുടെ വെട്ടിപ്പ് നടന്ന കാഞ്ഞങ്ങാട്ടെ ടിഎന്‍ടി ചിട്ടി തട്ടിപ്പില്‍ ഹൊസ്ദുര്‍ഗ്ഗ്
പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടിയില്ല.തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച ടിഎന്‍ടി ചിട്ടി കമ്പനിയുടെ കാഞ്ഞങ്ങാട് ശാഖ 2019 ഫെബ്രുവരി 13 ന് പൂട്ടിയിട്ട് നടത്തിപ്പുകാര്‍ മുങ്ങിയത്തേടെയാണ് കമ്പനിയിലെ ചിട്ടിയിലേക്ക് പണം പിരിച്ച 19 സ്ത്രീകള്‍ കെണിയിലായത്.കമ്പനി
പൂട്ടിയ വിവരമറിഞ്ഞ് ഇടപാടുകാര്‍ ശല്യമുണ്ടാക്കിയതോടെ കലക്ഷന്‍ ഏജന്റുമാര്‍ ഹൊസ്ദുര്‍ഗ്ഗ് സ്റ്റേഷനില്‍ സംഘടിച്ചെത്തി അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ സുനില്‍കുമാറിനോട്
പരാതി ബോധിപ്പിച്ചു.മാസങ്ങള്‍ക്കു മുമ്പ് ടി എന്‍ടി ചിട്ടി കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍മാരായ നെല്‍സണ്‍ തോമസും,ടെല്‍സണ്‍ തോമസും പോലീസ് പിടിയിലായി.ഇന്നാല് കാഞ്ഞങ്ങാട്ടെ കേസില്‍ ഇരുവരെയും ഇതുവരെ കസ്റ്റഡിയില്‍ വാങ്ങിയിട്ടില്ല.ഇതില്‍ ബലിയാടുകളായത് പ്രതിദിന കലക്ഷന്‍ ഏജന്റുമാരായ 19 സ്ത്രീകളാണ്.ചിട്ടികമ്പിനിയില് പണം
നിക്ഷേപിച്ചത് ഭൂരിഭാഗവും മത്സ്യതൊഴിലാളികളായ സ്ത്രീകളാണ്.തങ്ങളുടെ പ്രതിദിന വരുമാനത്തിന്റെ ഒരു വിഹിതം ചിട്ടിയില്‍ നിക്ഷേപിച്ചിരുന്നത്.കാഞ്ഞങ്ങാട്,പുതിയകോട്ട,കൊവ്വല്‍പ്പള്ളി മുതലായ പ്രദേശങ്ങളില്‍ നിന്നും നിരവധിപേരാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. കൊവ്വല്‍പ്പള്ളി സ്വദേശിനിയായ രഞ്ജിനി എന്ന കലക്ഷന്‍ ഏജന്റില്‍ നിന്നും 25 ലക്ഷത്തോളം രൂപയാണ് ചിട്ടികമ്പിനിയില് അടച്ചത്. ചിട്ടി
കമ്പനിക്കാര് പിടിയിലായതോടെ തങ്ങള്‍ക്കും നീതി ലഭിക്കുമെന്നായിരുന്നു ഇടുപാടുകാരുടെയും ഏജന്റുമാരുടെയും പ്രതീക്ഷ.പ്രതികള്‍ റിമാന്റിലായിട്ടും ഇവരെ കസ്റ്റഡി
യില്‍ വാങ്ങാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടില്ല.പണം നിക്ഷേപിച്ചവര്‍ നിരന്തരം
ഏജന്റുമാരെ ഫോണില്‍ വിളിക്കുന്നതുമൂലം ഏജന്റുമാരായ 19 സ്ത്രീകളും കടുത്ത മാനസിക
സമര്‍ദ്ദത്തിലാണ്