നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തൽ, ഒടുവിൽ കത്തി വാങ്ങാനെന്ന പേരിൽ വീട്ടുമുറ്റത്ത് കയറി ഭർതൃമതിക്ക് നേരെ ലൈംഗീക അതിക്രമം; വീട് നിർമ്മാണ കരാറുകാരനെതിരെ മേൽപ്പറമ്പ് പോലീസിൽ പരാതി. പ്രതിയെ അറസ്റ്റ് ചെയ്യാത്തത് പള്ളി പ്രസിഡന്റിന്റെ സ്വാധീനമൂലമാണെന്ന് ആക്ഷേപം.
മേൽപറമ്പ്: കത്തി വാങ്ങാനെന്ന പേരിൽ വീട്ടുമുറ്റത്ത് കയറി ഒരു കുട്ടിയുടെ മാതാവായ ഭർതൃമതിക്ക് നേരെ ലൈംഗീക അതിക്രമം. സംഭവത്തിൽ സലാം പുത്തൂർ (40 ) എന്ന വീട് നിർമ്മാണ കരാറുകാരനെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.
ഇക്കഴിഞ്ഞ മാർച്ച് പതിനൊന്നിന് കാസർകോട് മേൽപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബെണ്ടിച്ചാലിലാണ് പരാതിക്കിടെയാക്കിയസംഭവം അരങ്ങേറിയത്.രാവിലെ ഏഴു മണിയോടെയാണ് കത്തി വാങ്ങാനെന്ന വ്യാജേന വീട്ടുമുറ്റത്തെത്തിയ സലാം ഭർതൃമതിയെ ലൈംഗീക ഉദ്ദേശത്തോടെ കൈകൾ കയറിപ്പിടിക്കുകയും അങ്ങേയറ്റം ലൈംഗിക ആസക്തിയോടെ പെരുമാറുകയും ചെയ്തു എന്നാണ് വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. നേരത്തെ സലാം നിരന്തരം ശല്യപ്പെടുത്തിയതായി പരാതിയിൽ പറയുന്നുണ്ട്. വഴിയിൽവെച്ചു ഭർതൃമതി നടന്നു പോകുമ്പോൾ ഫോൺ നമ്പർ ചോദിച്ച് ശല്യപ്പെടുത്താറുണ്ടെന്നും പറയുന്നു. പരാതിക്കാരിയായ ഭർതൃമതിയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് ഒരു വീട് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് പ്രതി സംഭവ സ്ഥലത്ത് എത്തുന്നത്. തുടർന്ന് അങ്ങോട്ട് ഇയാള് നിരന്തരം ശല്യമായി മാറുകയായിരുന്നു. ഭർതൃമതിക്ക് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും സാധിക്കാത്ത രീതിയിലുള്ള പ്രയോഗങ്ങളാണ് പ്രതിയായ വിദ്വാൻ നടത്തിയതെന്നും പറയപ്പെടുന്നു.ഇതിനിടയിലാണ് കത്തിയുടെ പേര് പറഞ്ഞ് പരാതിക്കാരിയുടെ വീട്ടിലെത്തുകയും കൈകൾ കയറി പിടിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തത് . പ്രതിയുടെ പരാക്രമം കണ്ട് വീട്ടമ്മ നിലവിളിച്ചപ്പോൾ വീട്ടിനകത്തുണ്ടായിരുന്ന ഭർത്താവ് ഓടി വരുകയും തൽസമയം സലാം ഓടി രക്ഷപ്പെടുകയും ആയിരുന്നു.
സംഭവത്തിൽ ഭർതൃമതിയുടെ പരാതി മേൽപറമ്പ് പോലീസിൽ എത്തിയതോടെ പരാതി പിൻവലിക്കണമെന്ന ആവശ്യവുമായി പ്രതിയുടെ ജേഷ്ഠനും പ്രദേശത്തെ പള്ളി പ്രസിഡണ്ടുമായ വ്യക്തി രംഗത്ത് വന്നിരുന്നതായി പറയപ്പെടുന്നു. ഭർതൃമതിയും കുടുംബവും ഇതിന് വഴങ്ങാത്ത ആയതോടെ ഇവർ ഭർതൃമതിയെ കുറിച്ച് അപവാദപ്രചരണം നടത്തിയതായും പറയപ്പെടുന്നു. ഭർതൃമതിയെ അപമാനപ്പെടുത്തുന്ന രീതിയിലാണ് ഇയാൾ പിന്നീട് പലരോടും സംസാരിച്ചതെന്നും ഇവർ പറയുന്നു. പ്രതിയുടെ ജേഷ്ഠൻ എന്നതിൽ ഉപരി പ്രദേശത്തെ പള്ളിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വ്യക്തി തന്നെ പോലീസിനെ സ്വാധീനിക്കാന്നും പരാതിക്കാരെ ഭയപ്പെടുത്താനും ശ്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നും ഇതിനെതിരെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും കുടുംബാംഗങ്ങളോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ വൈകിയത് തന്നെ ഇവരുടെ ഭീഷണി കാരണമാണെന്നും വീട്ടമ്മ നേരത്തെ മേൽപറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്. അതേസമയം പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പള്ളി പ്രസിഡൻറ് സ്വാധീനം മൂലം ആണെന്നും ആക്ഷേപം ഉയരുന്നുണ്ട്.