സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്ന് സ്ഫോടക വസ്തു കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരു: സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന ട്രാക്ടറിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു. ബംഗളൂരുവിലാണ് സംഭവം. ജലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കളാണ് പൊലീസ് കണ്ടെത്തിയത്. ഈ മാസമാദ്യം രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
ചിക്കനായകഹള്ളി പ്രദേശത്ത് ഞായറാഴ്ച രാത്രി നടത്തിയ പട്രോളിംഗിനിടെയാണ് ട്രാക്ടറിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ സ്കൂളിന് സമീപത്തെ സ്ഥലത്താണ് ട്രാക്ടർ കണ്ടെത്തിയത്. ഇതിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ, ഇലക്ട്രിക്കൽ ഡിറ്റമേറ്റുകൾ, മറ്റ് സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടെത്തി. സംഭവത്തിൽ ട്രാക്ടർ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മാർച്ച് ഒന്നിന് ബംഗളൂരുവിലെ വൈറ്റ്ഫീൽഡ് ഏരിയയിലെ രാമേശ്വരം കഫേയിൽ സ്ഫോടനം നടന്നിരുന്നു. പത്ത് പേർക്കാണ് പരിക്കേറ്റത്. സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.