ഏഴ് വർഷമായി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ
കാസർകോട്: വധശ്രമ കേസിൽ കഴിഞ്ഞ ഏഴ് വർഷമായി കോടതിയിൽ ഹാജരാകാതെ മുങ്ങി
നടന്ന പ്രതി പിടിയിൽ. പെരിയ കുണിയ സൈനബ മൻസിലിലെ എസ്.കെ. സലീമിനെയാണ് ബേക്കൽ ഇൻസ്പെക്ടർ എസ്.അരുൺ ഷാ. എസ്.ഐ. സലീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. 2017 -ൽ ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിചേർക്കപ്പെട്ട യുവാവ് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.