കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മരുന്നു വിതരണ പ്രതിസന്ധിക്ക് പരിഹാരം. ആശുപത്രിയിൽ മരുന്ന് വിതരണം ഉടൻ പുനഃരാരംഭിക്കും. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായി കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ട് ശ്രീജയന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം
2023 ഡിസംബർ 31 വരെയുള്ള പെയ്മെന്റിന്റെ ഒരു ഭാഗം മാർച്ച് മാസം 22-ന് നൽകുവാനും ബാക്കി തുക മാർച്ച് 31-ന് നൽകുവാനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരുന്നുവിതരണം പുനരാരംഭിക്കാൻ തീരുമാനിച്ചത്.