മോഷണ കുറ്റം ആരോപിച്ച് അധ്യാപകർ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി; അപമാനിതയായ പത്താംക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്തു
മോഷണ കുറ്റം ആരോപിച്ച് അധ്യാപകർ വസ്ത്രം അഴിച്ചുമാറ്റി ദേഹപരിശോധന നടത്തി. അപമാനിതയായ പത്താംക്ലാസ് വിദ്യാർഥിനി ആത്മഹത്യചെയ്തു. കർണാടക ബാഗൽകോട്ട് താലൂക്കിലെ കടമ്പൂർ ഗ്രാമത്തിലാണ് സംഭവം. ദിവ്യ ബാരകേര (14) എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് വീട്ടുകാർ രംഗത്തെത്തി. മാർച്ച് 14 ന് സ്കൂളിലെ കടമ്പൂർ സ്കൂളിൽ കന്നഡ വിഷയം പഠിപ്പിക്കുന്ന ജയശ്രീ അധ്യാപകയുടെ രണ്ടായിരം പണം നഷ്ടപ്പെട്ടിരുന്നു. തുടർന്ന് അധ്യാപിക അഞ്ച് വിദ്യാർത്ഥികളെ സംശയിച്ചു. പിന്നീട് സ്കൂൾ യൂണിഫോം അഴിച്ചുമാറ്റി ദേഹപരിശോധനയും നടത്തിയതായും പറയുന്നു. ദേഹപരിശോധന നടത്തിയിട്ടും പണം എടുത്ത ആളെ കണ്ടെത്താനായില്ല. പണം മോഷ്ടിച്ചിട്ടില്ലെന്ന് പലതവണ ദിവ്യ അധ്യാപികയോട് കേണപേക്ഷിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ദൈവത്തിന്റെ മുന്നിൽ സത്യപ്രതിജ്ഞ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. അധ്യാപികരുടെ നടപടി പെൺകുട്ടിക്ക് മാനസിക ആഘാതമുണ്ടാക്കി. തുടർന്നാണ് പെൺകുട്ടി തൂങ്ങിമരിച്ചത്.
സംഭവത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ ബാഗൽകോട്ട് റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മകളെ ബലം പ്രയോഗിച്ച് വസ്ത്രം അഴിച്ചുമാറ്റുകയായിരുന്നുവെന്ന് ദിവ്യയുടെ മാതാപിതാക്കളും ആരോപിച്ചു.