രാജ്യം തെരഞ്ഞെടുപ്പ് ലഹരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസർകോട്, ഉപ്പള സ്വദേശി ഗുജറാത്തിൽ തോക്കുമായി അറസ്റ്റിൽ
കാസർകോട്: രാജ്യം തെരഞ്ഞെടുപ്പ് ലഹരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസർകോട്, ഉപ്പള സ്വദേശി ഗുജറാത്തിൽ തോക്കുമായി അറസ്റ്റിൽ. ഉപ്പളയിലെ ഓട്ടോ ഡ്രൈവറും മജൽ സ്വദേശിയുമായ മുഹമ്മദ് സുഹൈൽ ആണ് ശനിയാഴ്ച പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്താണ് ഇയാളുടെ ഉദ്ദേശമെന്ന് വ്യക്തമല്ല. പിടിയിലായ മുഹമ്മദ് സുഹൈലിന്റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഗുജറാത്ത് പൊലീസ് കേരള പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഗുജറാത്ത് പൊലീസിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസും വിവിധ രഹസ്യാന്വേഷണ ഏജൻസികളും അന്വേഷണം ആരംഭിച്ചു. ഇയാൾക്ക് കഞ്ചാവ് കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു.