മഞ്ചേശ്വരത്ത് പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയിൽ; കാഞ്ഞങ്ങാട്ട് അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെതിരെ കേസ്
കാസർകോട്: മഞ്ചേശ്വരത്തും കാഞ്ഞങ്ങാട്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതായി പരാതി. പതിനാലുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് പോക്സോ വകുപ്പ് പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളായ അൻപത് വയസ്സുള്ള പിതാവിനെയും 22 വയസ്സുള്ള ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരുടെയും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം വൈദ്യപരിശോധന നടത്തി അറസ്റ്റു രേഖപ്പെടുത്തുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പീഡനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു വയസ്സുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഈ സംഭവത്തിൽ അടുത്ത ബന്ധുവായ വൃദ്ധനെതിരെ ഹൊസൂർഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു.