ഫ്ളാറ്റിൽ യുവതിയുടെ മൃതദേഹം; പീഡിപ്പിക്കപ്പെട്ടെന്ന് സംശയം; മുറിയിൽ ലഹരി മരുന്നും സിറിഞ്ചും
യുവതിയെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് ബംഗളൂരുവിലെ ഫ്ളാറ്റിലെ മൂന്നാം
നിലയിലാണ് കഴിഞ്ഞ ദിവസം രാവിലെ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം
നഗ്നമായിരുന്നുവെന്നും മുറിയിൽ നിന്ന് മയക്കുമരുന്നും സിറിഞ്ചും കണ്ടെടുത്തതായും പൊലീസ്
അറിയിച്ചു. 25 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശിയുടെതാണ് മൃതദേഹമെന്ന്
കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൊലാപാതകമാണെന്ന് സംശയിക്കുന്നു.
കൊലപാതകത്തിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സംഭവ ദിവസം 40
വയസ് പ്രായം തോന്നിക്കുന്ന ഒരാൾ യുവതിക്കൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നതായും വിവരമുണ്ട്.
മൃതദേഹത്തിൽ മുറിവുകളോ മറ്റോ കാണാനായിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ
പീഡനത്തെക്കുറിച്ചും മരണ കാരണത്തെ കുറിച്ചും വ്യക്തമാക്കാൻ പറ്റൂവെന്നും പൊലീസ്
പറയുന്നു. മാർച്ച് 10നാണ് സംഭവം ശ്രദ്ധയിൽ പെടുന്നത്. മുറിയിൽ പുതപ്പിൽ പൊതിഞ്ഞ് കിടന്ന
യുവതിയെ കാണുകയായിരുന്നു. പിറ്റേന്നാണ് മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത്. തുടർന്നുള്ള
പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്. മുറിയിൽ നിന്നും വെളുത്ത
പൊടിയും സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്വെയർ എൻജിനീയറായ സംഗേത്
ഗുപ്തയുടേതാണ് ഫ്ളാറ്റ്. ഇവർ താഴെയാണു താമസം. 40 വയസിൽ താഴെ പ്രായമുള്ള
ആളിനൊപ്പമാണ് യുവതി മുറിയെടുത്തത്. പിതാവാണെന്നാണ് ഫ്ളാറ്റ് ഉടമയെ ധരിപ്പിച്ചത്.
യുവതി നൽകിയ മൊബൈൽ ഫോൺ നമ്പർ വിളിച്ചപ്പോൾ സ്വിച്ച്ഡ് ഓഫായ നിലയിലാണ്.
അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.