കൊണ്ടുവരുന്നത് ബെംഗളൂരുവില്‍നിന്ന്, ചെറിയ പൊതികളാക്കി നാട്ടില്‍ വില്പന; കഞ്ചാവുമായി യുവാവ് പിടിയിൽ
ചേര്‍ത്തല: കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. തുറവൂര്‍ സ്വദേശിയായ അഖിലി(28)നെയാണ് 2.3 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. അന്ധകാരനഴി ബീച്ചിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും കഞ്ചാവ് കണ്ടെടുത്തു.
ബെംഗളൂരുവില്‍നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറിയ പൊതികളാക്കി വില്പന നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് എക്സൈസ് പറഞ്ഞു. ചേര്‍ത്തല എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ ബെന്നി വര്‍ഗ്ഗീസ്, സുരേഷ് കെ.പി, വി. സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സുരേഷ് .കെ .വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍,വിഷ്ണുദാസ്,ആകാശ് നാരായണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.