ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്യവേ റോഡിലേക്ക് തെറിച്ചുവീണു; ലോറി കയറിയിറങ്ങി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
ചെങ്കൽപ്പേട്ട്: ലോറി കയറിയിറങ്ങി നാല് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട് ചെങ്കൽപ്പേട്ടിലാണ് സംഭവം. ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. മോനിഷ്, കമലേഷ്, ധനുഷ് എന്നിവർ അപകടസ്ഥലത്ത് വച്ചും രഞ്ജിത്ത് എന്നയാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെ ചെന്നൈ – തിരുച്ചിറപ്പള്ളി ദേശീയപാതയിലാണ് സംഭവം. വിദ്യാർത്ഥികൾ ബസിന്റെ ഫുട്ബോർഡിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു ലോറിയെ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെ ചെറുതായി തട്ടി, തുടർന്ന് വെട്ടിച്ച് മാറ്റുന്നതിനിടെയാണ് ഫുട്ബോർഡിൽ നിന്നവർ പുറത്തേക്ക് തെറിച്ച് വീണത്. മരിച്ച നാല് വിദ്യാർത്ഥികളുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.