ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലി തർക്കം; രണ്ടു പേർക്ക് പരിക്ക്
കുമ്പള: ടയറിന്റെ പഞ്ചറടക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ കയ്യാങ്കളിയിൽ രണ്ട് പേർക്ക് പരിക്ക്. ഉപ്പള മണ്ണംകുഴിയിലെ മണ്ണംകുഴി ടയേർസ് ഉടമ അബ്ദുൽ മജീദ് (62), മണ്ണംകുഴിയിലെ മൂസ(60) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കുമ്പള സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. അടിയേറ്റ് തന്റെ ഒരു പല്ലു കൊഴിഞ്ഞതായി മൂസ പരാതിപ്പെട്ടു.