അഡ്യനടുക്ക ബാങ്ക് കവർച്ച: 3 പേർ അറസ്റ്റിൽ; അറസ്റ്റിലായവരിൽ ബായാർ, കാസർകോട് സ്വദേശികളും
പുത്തൂർ: കർണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ബ്രാഞ്ച് കൊള്ളയടിച്ച കേസിൽ മൂന്നു പേർ
അറസ്റ്റിൽ. കൊള്ള സംഘത്തിന്റെ തലവൻ സുള്ള്യ കൊയിലയിലെ റഫീഖ് എന്ന ഗൂഡിനബളി റഫീഖ്, കാസർകോട് ചൗക്കിയിലെ കലന്തർ, പൈവളിഗെ ബായാറിലെ ദയാനന്ദ എന്നിവരെയാണ് വിട്ള പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. റഫീഖ് നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്. കലന്തർക്കെതിരെ കണ്ണൂർ, പുത്തൂർ, സംപ്യ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലെ കളവ് കേസ് പ്രതിയാണ്. ബായാറിലെ ദയാനന്ദൻ കവർച്ച സംഘത്തിനെ സഹായിക്കുന്നതിനും കൂടെ കൂടിയ ഗ്യാസ് വെൽഡറാണ്. കഴിഞ്ഞ മാസം ഏഴിന് രാത്രിയിലാണ് അഡ്യനടുക്ക ബാങ്ക് കൊള്ളയടിക്കപ്പെട്ടത്. കാസർകോട് രജിസ്ട്രേഷനിലുള്ള കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊള്ളക്കാരെ തിരിച്ചറിഞ്ഞത്.