ഹൃദയാഘാതം;കാസർകോട് സ്വദേശി കുവൈറ്റിൽ മരിച്ചു.
കാസർകോട്: ഒടയംചാൽ കോടോത്ത് പാലത്തിങ്കാൽ സ്വദേശി കുവൈറ്റിൽ ഹൃദയാഘാതത്തെ
തുടർന്ന് മരിച്ചു. ഓട്ടോ ഡ്രൈവർ സി ജെ.കൃഷ്ണന്റെയും ബാലമണിയുടെയും മകൻ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട മനോജിനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചുയെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഭാര്യ: ദിൽഷ. സഹോദങ്ങൾ: ഉദയൻ, മഹോഷ്.