കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രികന് ഗുരുതര പരിക്ക്
കോട്ടയം: എംസി റോഡിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം. കോട്ടയം കുര്യത്ത് ഇന്ന് രാവിലെ 11 മണിയോടുകൂടിയായിരുന്നു സംഭവം. മൂന്നാർ ഭാഗത്തേക്ക് പോയ സൂപ്പർഫാസ്റ്റ് ബസും എതിർദിശയിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു.
കാർ യാത്രികന് ഗുരുതര പരിക്കുകൾ സംഭവിച്ചിട്ടുണ്ട്. ബസിലുണ്ടായവർ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയായിട്ടും സമീപത്തുളള സ്വകാര്യ ആശുപത്രികളിലുമായി മാറ്റിയിട്ടുണ്ട്.