മഞ്ചേശ്വരത്തെ ആൾക്കൂട്ട മർദ്ദന കൊല; പ്രതികൾ മുങ്ങി; പൊലീസ് ബംഗളൂരുവിലേക്ക്.
കാസർകോട്: മീഞ്ച മദക്കളയിലെ മൊയ്തീൻ ആരിഫിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ ഇനി പിടികൂടാനുള്ള പ്രതികൾ ഒളിവിൽ പോയതായി പൊലീസ്. ഇവർ ബംഗളൂരുവിലേയ്ക്കും ചെന്നൈയിലേയ്ക്കും കടന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. അന്വേഷണ സംഘം അങ്ങോട്ടേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. അതേസമയം അറസ്റ്റിലായ കുഞ്ചത്തൂർ, കണ്വതീർത്ഥ, റെയിൽവെ ഗേറ്റിനു സമീപത്തെ ഷൗക്കത്തലി (39) അബൂബക്കർ സിദ്ദീഖ് (33) എന്നിവരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ കെ രാജീവ് കുമാർ ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ അറസ്റ്റിലായ അബ്ദുൽ റഷീദ് റിമാന്റിലാണ്. കഞ്ചാവ് കേസിൽ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്ത് ബന്ധുവിനൊപ്പം വിട്ടയച്ച മൊയ്തീൻ ആരിഫ് തിങ്കളാഴ്ചയാണ് മംഗളൂരുവിലെ ആശുപത്രിയിൽ മരിച്ചത്. മരണത്തിൽ സംശയം ഉയർന്നതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവത്തിൽ ഒൻപതു പേർക്കെതിരെയാണ് കേസെടുത്തത്. മൂന്നു പേർ അറസ്റ്റിലായതോടെ മറ്റു പ്രതികൾ ഒളിവിൽ പോവുകയായിരുന്നുനൗഷാദ്. അറഫാസ്, മുന്ന. ഷബീർ. നൗഫൽ, സിനാൻ തുടങ്ങിയ എട്ടോളം പ്രതികളാണ് കടന്നുകളഞ്ഞത്. ഇതിൽ പോലീസ് കസ്റ്റഡിയിൽ ആയിരുന്ന പ്രതിയെ ഒരു മുസ്ലിം യൂത്ത് ലീഗിൻറെ രാഷ്ട്രീയ പ്രതിനിധിയുടെ നിർബന്ധത്താൽ പറഞ്ഞുവിട്ടതായും ആക്ഷേപമുണ്ട്.
അതേസമയം ആരിഫ് നേരിട്ടത് ക്രൂരമായ മർദ്ദനമാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ആരിഫിന്റെ ശരീരത്തിലെ വയറുഭാഗത്തേക്ക് മാത്രം 60 ഓളം ശക്തമായ മർദ്ദനമേറ്റിരുന്നതായാണ് പറയപ്പെടുന്നത്. ചെവി മുറിഞ്ഞിരുന്നു. ലൈംഗി അവയങ്ങൾക്കും കാര്യമായ ശതസം സംഭവിച്ചിട്ടുണ്ട്. ഉപദേശം നൽകുക എന്നുള്ളതിൽ കവിഞ്ഞ് പ്രതികൾക്ക് ക്രൂരമായ മർദ്ദനമുറകൾ പുറത്തെടുക്കാനുള്ള ഒരു അവസരമാക്കി മാറ്റിയെന്നും പറയപ്പെടുന്നു.