ഭർതൃമതിയായ യുവതിയെ വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: ഭർത്യമതിയായ യുവതിയെ വീടിന്റെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെക്കടപ്പുറം ഹോസ്പിറ്റൽ റോഡിലെ മൽസ്യതൊഴിലാളി സനോജിന്റെ ഭാര്യ കരിഷ്മ(28)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഭർതൃവീട്ടിലെ അടുക്കള ഭാഗത്തെ കഴുക്കോലിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. നീലേശ്വരം പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. കാസർകോട് കസബ കടപ്പുറത്തെ ജയശീലന്റെയും പത്മിനിയുടെയും മകളാണ്. സഹോദരങ്ങൾ: അനിഷ, രോഷ്ട.