കാസർകോട് ബായാറിൽ ഏഴുകിലോ സ്വർണ്ണം മണ്ണിനടിയിൽ നിന്നും കണ്ടെത്തി. 4,20,70,000 കോടി രൂപ മൂല്യം കണക്കാക്കുന്ന സ്വർണം കണ്ടെത്തിയത് കർണാടക പോലീസ്.
കാസർകോട്: പൈവളിഗെ പഞ്ചായത്തിലെ ബായാർ, സജങ്കിലയിൽ ഏഴു കിലോ സ്വർണ്ണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം എത്തിയ കർണ്ണാടക പൊലീസാണ് സ്വർണ്ണം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഉദ്ദേശം 4,20,70,000 കോടി രൂപ മൂല്യം കണക്കാക്കുന്ന സ്വർണം അഡ്യനടുക്കയിലെ ബാങ്കിൽ നിന്നു കൊള്ളയടിച്ചതാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഏഴിനു നടന്ന ബാങ്ക് കൊള്ള കേസിൽ പ്രത്യേക പൊലീസ് സംഘം ബായാർ സ്വദേശിയടക്കം നാലു കാസർകോട് സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച സൂചനകളെ തുടർന്നാണ് പൊലീസ് സജിങ്കിലയിൽ എത്തി സ്വർണ്ണം കുഴിച്ചെടുത്തതെന്നാണ് സൂചന. ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്നാണ് സൂചന.